BRC NEWS



. ഫിസിയോ തെറാപ്പി സെന്‍റര്‍ ഉദ്ഘാടനം ( 15.10.2016)



                            സര്‍വരും പഠിക്കുക സര്‍വരും വളരുക എന്ന ലക്‌ഷ്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന SSA യുടെപ്രധാന പ്രവര്‍ത്തനങ്ങളിലൊന്നാണ് "INCLUSIVE EDUCATION" . ഈ പദ്ധതിക്കു കീഴില്‍ ബി. ആര്‍.സി മണ്ണാര്‍ക്കാടിന്‍റെ പരിധിയില്‍ വരുന്നചലന പരിമിതി അനുഭവിക്കുന്ന കുട്ടികള്‍ക്കായുള്ള ഫിസിയോ തെറാപ്പി സെന്‍ററിന്‍റെ 2016-17 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം 15.10.2016 ന് ജി.എല്‍.പി. എസ് കുമരംപുത്തൂരില്‍ വച്ച് നടന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മണി മുതല്‍ക്കാണ് തെറാപ്പി നടത്തുന്നത്.  
                          കുമരംപുത്തൂര്‍ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. രുഗ്മിണിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഹുസൈന്‍ കോളശ്ശേരി ഉദ്ഘാടനം ചെയ്തു. കൂടുതല്‍ ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും കൂടുതല്‍ ദിവസങ്ങള്‍ തെറാപ്പി നടത്തുന്നതിനാവശ്യമുള്ള വേണ്ട സഹായങ്ങള്‍ പഞ്ചായത്തില്‍ നിന്നുണ്ടാകും എന്നദ്ദേഹം വാഗ്ദാനം നല്‍കി. ജി.എല്‍.പി. എസ് കുമരംപുത്തൂരിലെ PTA തെറാപ്പിയുള്ള ദിവസങ്ങളിലെ ലഘുഭക്ഷണം നല്‍കാമെന്ന പ്രഖ്യാപനവുമുണ്ടായി.
                   
                       മണ്ണാര്‍ക്കാട് BPO രജനീഷ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ്   Dr.രമ്യ മുഖ്യ പ്രഭാഷണം നടത്തി. ക്ലസ്റ്റര്‍ ഹെഡ് മിസ്ട്രസ് ശ്രീമതി. ആലീസ് ടീച്ചര്‍, PTA പ്രസിഡണ്ട് ശ്രീ. അസീസ്‌ , SMC ചെയര്‍മാന്‍ ശ്രീ. ഏലിയാസ് മാസ്റ്റര്‍, BRC പരിശീലകരായ , മുഹമ്മദാലി മാസ്റ്റര്‍ , അബ്ബാസ്‌ മാസ്റ്റര്‍, CRC യായ സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ RT യായ രാജേഷ് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു . BRC പരിശീലകനായ ശ്രീ. അലി മാസ്റ്റര്‍ നന്ദി പറഞ്ഞു . 11 മണിക്ക് തുടങ്ങിയ യോഗം 12.15 ന് അവസാനിച്ചു

No comments:

Post a Comment